ലഹരി വിരുദ്ധ സെമിനാർ
Saturday 17 January 2026 12:23 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സീനിയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു ലയൺസ് ക്ലബ് പ്രസിഡന്റ് അർ.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ ഉദ്ഘാടനം ചെയ്തു.ലഹരിമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങൾ,നിയമവശങ്ങൾ,അതുമൂലം വ്യക്തിയുടെയും സമൂഹത്തിന്റെയും ഭാവിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.എൽ.ഷിബു ക്ലാസെടുത്തു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി കുര്യൻ മുഖ്യപ്രഭാഷണം നടത്തി.ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബ് അഡ്മിനിസ്ട്രേറ്റർ സജി ദേവരാജൻ,ട്രഷറർ അജികുമാർ,വൈസ് പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി പ്രദീപ് എന്നിവർ പങ്കെടുത്തു.