മുംബയ് കോർപ്പറേഷനിൽ ചരിത്രം കുറിച്ച് ബി.ജെ.പി

Saturday 17 January 2026 12:31 AM IST

ന്യൂഡൽഹി: താക്കറെ കുടുംബത്തിന്റെ 30 വർഷത്തെ ആധിപത്യം തകർത്ത് മുംബയ് കോർപ്പറേഷനിൽ ഭരണം പിടിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി മുന്നണി. ചരിത്രത്തിൽ ആദ്യമായി മുംബയിൽ ബി.ജെ.പി മേയർ വരും. മഹാരാഷ്‌ട്രയിലെ 29 കോർപ്പറേഷനുകളിൽ 25ലും മഹായുതിക്കാണ് ഭൂരിപക്ഷം.

1970കൾ മുതലുള്ള ശിവസേന ആധിപത്യം അവസാനിപ്പിച്ച് മുംബയ് കോർപ്പറേഷനിൽ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി. നവനിർമ്മാൺ സേനയുമായി (എം.എൻ.എസ്) കൈകോർത്ത ശിവസേന (ഉദ്ധവ്) വിഭാഗത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മഹായുതി മറികടന്നത്. 2022ലെ പിളർപ്പിനുശേഷം എൻ.ഡി.എയിൽ ചേർന്ന ശിവസേന(ഷിൻഡെ) പക്ഷവുമായി ചേർന്ന് ബി.ജെ.പി കോർപ്പറേഷൻ ഭരിക്കും. മുംബയ്‌ ഒഴികെ കോർപ്പറേഷനുകളിൽ എം.എൻ.എസുമായുള്ള സഖ്യം ശിവസേനയ്‌ക്ക്(ഉദ്ധവ്) തുണയായില്ല. മഹായുതിയുടെ ഭാഗമായ ശിവസേന(ഷിൻഡെ) മറ്റ് കോർപ്പറേഷനുകളിൽ നേട്ടമുണ്ടാക്കി.

മുംബയ് കോർപ്പറേഷൻ (227 വാർഡുകൾ)

 ബി.ജെ.പി... 86

 ശിവസേന (ഷിൻഡെ)...26

ശിവസേന (ഉദ്ധവ്) ...70

 കോൺഗ്രസ്.... 23

 എം.എൻ.എസ് ....10

 എൻ.സി.പി(അജിത്)... 2

 എൻ.സി.പി(ശരദ് പവാർ)...1

 മറ്റുള്ളവർ... 9