പാലിയേറ്റീവ് ദിനാചരണം

Friday 16 January 2026 9:42 PM IST

പയ്യന്നുർ : പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. ഗാന്ധി പാർക്കിൽ പ്രസിഡന്റ് ഡോ.വി.സി രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ്‌ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം പൂർത്തിയാക്കിയ പയ്യന്നുർ കോളേജ് എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കളക്ഷൻ ബോക്സ്‌ ധന സമാഹരണത്തിൽ രണ്ട് പതിറ്റാണ്ടുകളായി മികച്ച പിന്തുണ നൽകിവരുന്ന മാക്സെൽ ടൈംസ് വാച്ച് വർക്സ് ഉടമ സി വി.രവീന്ദ്രനെ നഗരസഭാ കൗൺസിലർ എ.കെ.ശ്രീജ ആദരിച്ചു. ഡോ.പി.വി.ജയരാജ് ,എ.മഹേഷ്‌, വി.വി.ലക്ഷ്മണൻ , എം.പി.പദ്മനാഭൻ സംസാരിച്ചു.സെക്രട്ടറി ശശികല പലേരി സ്വാഗതവും ട്രഷറർ ടി. വി. ജയരാജൻ നന്ദിയും പറഞ്ഞു.