ചേംബർ ഒഫ് കൊമേഴ്സ് സ്വീകരണം നൽകി
Friday 16 January 2026 9:45 PM IST
പയ്യന്നൂർ : ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ.സരിൻ ശശി, വൈസ് ചെയർപേഴ്സൺ പി.ശ്യാമള തുടങ്ങിയവർക്ക് സ്വീകരണം നൽകി. പ്രസിഡന്റ് കെ.യു. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ മുൻ ചെയർമാൻ അഡ്വ.ശശി വട്ടകൊവ്വൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ചേമ്പർ വനിത വിംഗ് വൈസ് പ്രസിഡന്റ് എ.കെ.ശ്രീജ , വ്യാപാരി വി.കെ.പി.ഇസ്‌മയിൽ, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വിപിൻചന്ദ്രൻ, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് എം.കെ.അനൂപ് , ജേസീസ് സോൺ വൈസ് ചെയർമാൻ ജബ്രൂദ് എന്നിവരെ ഡിവൈ.എസ്.പി, കെ.വിനോദ്കുമാർ ആദരിച്ചു. ഏകോപന സമിതി ജില്ല ട്രഷറർ എം.പി.തിലകൻ, മേഖല പ്രസിഡന്റ് കെ.ബാബുരാജ്, വി.പി.സുമിത്രൻ, കെ.ഖലീൽ, കെ.വി.നന്ദിനി, ഗീത രമേശൻ , എം.കെ.ബഷീർ, എം.കെ.തയ്യിൽ, രവി സുവർണൻ പ്രസംഗിച്ചു വി.നന്ദകുമാർ സ്വാഗതവും രാജാസ് രാജീവൻ നന്ദിയും പറഞ്ഞു.