എം.ടി.പി കുടുംബസംഗമം നാളെ
തൃക്കരിപ്പൂർ: മണക്കാട്ട് തെക്കെപീടികയിൽ (എം.ടി.പി) തറവാട് കുടുംബാംഗങ്ങളുടെ കുടുംബ സംഗമം നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വിവിധ പരിപാടികളോടെ തൃക്കരിപ്പൂർ വി.പി.പി എം. കെ.പി.സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള ഉദ്ഘാടനം നിർവ്വഹിക്കും.മുഖ്യ രക്ഷാധികാരി കൂക്കാനം റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. കെ.വി സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസെടുക്കും.സൗദത്ത് മാണിയാട്ട്, റഫീഖ് മൊയ്തു,നൗഷാദ് കാലിക്കടവ്, ഹക്കീം മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും ചടങ്ങിൽ തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി.പി ഷാഹിന മൊയ്തീൻ, സംസ്ഥാന വാട്ടർ പോളോ മത്സര വിജയി റിയാ റോസ്, ജില്ലാസ്കൂൾ നീന്തൽ മത്സര ജേതാവ് റിസ റോസ് എന്നിവരെ ആദരിക്കും