തലശ്ശേരി നഗരസഭ അവലോകന യോഗം
Friday 16 January 2026 9:50 PM IST
തലശ്ശേരി: നഗരസഭയിലെ യു.എൽ.സി.സി.എസ് ഏറ്റെടുത്ത പ്രധാന പദ്ധതികളുടെ അവലോകനയോഗം നഗരസഭ ഓഫീസിൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. റോഡുൾപ്പെടെയുള്ള മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ യോഗത്തിൽ ധാരണയായി. തുടങ്ങിവച്ച പദ്ധതികൾ ഉടൻ പൂർത്തീകരിക്കാനും മറ്റു പദ്ധതികൾ ഉടൻ ആരംഭിക്കാനും യോഗം നിർദ്ദേശം നൽകി. സെന്റിനറി പാർക്ക് നവീകരണം പൂർത്തീകരിച്ച് മാർച്ചിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനും യോഗത്തിൽ തീരുമാനമായി. വൈസ്‌ചെയർപേഴ്സൺ വി.സതി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാരതി, കൗൺസിലർമാരായ വി.എം.സുകുമാരൻ, കാന്താലോട്ട് വത്സൻ, എക്സിക്യൂട്ടിവ് എൻജിനിയർ ശ്രീജ, എ.ഇമാരായ ടി.ഷജിൽ, എൻ.വി.മിഥില, എം.പി റഹ്ല റാബിയ, യു.എൽ.സി സി എസ് പ്രധിനിധികളായ പി.പ്രകാശൻ, കെ.പ്രകാശൻ, കെ.റിജു തുടങ്ങിയവർ പങ്കെടുത്തു.