ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ തിരുനാളിന് തുടക്കമായി
പയ്യാവൂർ: കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ ചേന്നോത്ത് കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാന,വചനസന്ദേശം, നൊവേന എന്നിവക്ക് ഫാ.ബിജു മറ്റത്തിൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം 5ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പൊടിമറ്റത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, പ്രസുദേന്തി വാഴ്ച, നൊവേന എന്നിവ നടക്കും. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. സമാപന ദിനമായ നാളെരാവിലെ 9.30ന് മിഷൻലീഗ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ജിതിൻ വയലുങ്കൽ തിരുനാൾ വചന സന്ദേശം നൽകും.കുരിശടി ചുറ്റി പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും.