നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി തിരുനാൾ

Friday 16 January 2026 9:54 PM IST

പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.മാത്യു ഓലിയ്ക്കൽ തിരുനാൾ കൊടിയേറ്റി. തുടർന്ന് ആരാധന, ജപമാല പ്രാർത്ഥന, ആഘോഷമായ വിശുദ്ധ കുർബാന നൊവേന എന്നിവക്ക് ഫാ. ജോൺ കടവുംകണ്ടത്തിൽ കാർമികത്വം വഹിച്ചു. 23 വരെ വൈകുന്നേരം 4 മുതൽ ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. റോബിൻ കരിക്കാട്ട്, ഫാ.റോയി വടകര, ഫാ. അജേഷ് തുരുത്തേൽ, ഫാ ഗി്ര്രഫിൻ മണ്ണൂർ, ഫാ.ജോൺസ് ചൊള്ളംപുഴ, ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ, ഫാ.ഷോജിൻ കണിയാംകുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.പ്രധാന തിരുനാൾ ദിനമായ 25ന് രാവിലെ 9ന് ആരാധന, ജപമാല പ്രാർത്ഥന എന്നിവയ്ക്ക് ശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.നോബിൾ പുതിയിടത്ത് കാർമികത്വം വഹിക്കും. സ്‌നേഹവിരുന്നും നടക്കും.