രക്തദാന ക്യാമ്പ്

Friday 16 January 2026 10:50 PM IST

ചേർത്തല:യുവർ കോളേജ് സോഷ്യൽ സർവീസ് വിംഗ് കൊച്ചി ഐ.എം.എയുടെ സഹകരണത്തിൽ രക്തദാന ക്യാമ്പ് നടത്തി. ചേർത്തല നഗരസഭ കൗൺസിലർമാർ ഉൾപെടെ 50 ഓളം പേർ രക്തദാനം നടത്തി. റെഡ്‌ക്രോസ് സംസ്ഥാന ചെയർമാൻ അഡ്വ.കെ. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി അദ്ധ്യക്ഷയായി. സർവീസ് വിംഗ് ചെയർമാൻ കെ.ഇ. തോമസ്, കൗൺസിലർമാർ,അദ്ധ്യാപകർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.