കൽക്കുരിശ് കൂദാശ
Friday 16 January 2026 10:51 PM IST
ചാരുംമൂട്: കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥടന കേന്ദ്രത്തിലെ വലിയ പെരുന്നാളിനോടനുബന്ധിച്ച് തുരുത്തേൽ ഭാഗത്തു പുനർനിർമ്മിച്ച കൽക്കുരിശിന്റെ കൂദാശ ഡോ.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നിർവഹിച്ചു. വികാരി ഫാ.വിമൽ മാമ്മൻ ചെറിയാൻ, സഹ വികാരി ഫാ. ജിതിൻ ജോസഫ് മാത്യു, ഫാ. ഡാനിയേൽ പുല്ലേലിൽ, ഫാ.ജോസ് തോമസ്,ഫാ. സോമൻ വർഗീസ്, ഫാ.വിൽസൺ ശങ്കരത്തിൽ, ഫാ. സ്റ്റീഫൻ വർഗീസ് എന്നിവർ സഹ കർമ്മികരായിരുന്നു. ട്രസ്റ്റി ബാബു യോഹന്നാൻ, സെക്രട്ടറി റ്റി.ജോസ് , ജനറൽ കൺവീനർ രാജു ഡാനിയേൽ, ജോയി വർഗീസ്, സിനു തുരുത്തേൽ എന്നിവർ നേതൃത്വം നൽകി.