അന്തർദേശീയ സെമിനാർ 

Friday 16 January 2026 11:14 PM IST
അന്തർദേശീയ സെമിനാറിന്റെ ഉദ്ഘാടനം കഥാകാരൻ ഡോ.അംബികാ സുതൻ മാങ്ങാട് നിർവഹിക്കുന്നു.

ചങ്ങനാശേരി:ചങ്ങനാശേരി അസംപ്ഷൻ കോളേജ് മലയാളവിഭാഗവും സെന്റ്ബർക്ക്മാൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി അന്തർദേശീയ സെമിനാർ നടത്തി. 'പോസ്റ്റ് കൊളോണിയലിസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കഥാകാരൻ ഡോ.അംബികാ സുതൻ മാങ്ങാട് നിർവഹിച്ചു. സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ.ആന്റണി ഏത്തക്കാട് അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജിസ്സി മാത്യു, പ്രൊഫ.ഡോ.ജയ്‌സിമോൾ ആഗസ്റ്റിൻ, ഡോ.നിതിൻ വർഗീസ് എന്നിവർ പങ്കെടുത്തു.