അകത്തെഴുന്നള്ളിപ്പ് മഹോത്സവം
Saturday 17 January 2026 12:19 AM IST
മാന്നാർ: കുട്ടമ്പേരൂർ കൊറ്റാർകാവ് ശ്രീ ദുർഗ്ഗാദേവി- കരയംമഠം ശ്രീ ഭദ്രകാളി ക്ഷേത്രങ്ങളിലെ അൻപൊലി അരീപ്പറ അകത്തെഴുന്നള്ളിപ്പ് മഹോത്സവം 31മുതൽ ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള പൊങ്കാലയും കൈനീട്ടപ്പറയും ഇന്നലെ നടന്നു. ശനിയാഴ്ച രാവിലെ കുട്ടമ്പേരൂർ ഭാഗത്തും, ഞായറാഴ്ച താന്നിക്കൽ, തിങ്കളാഴ്ച എണ്ണയ്ക്കാട്, ചൊവ്വാഴ്ച കുരട്ടിശ്ശേരി, ഇരമത്തൂർ, പൊതുവൂർ മേഖലകളിലും, ബുധനാഴ്ച വിഷവർശ്ശേരിക്കര, കുരട്ടിക്കാട്, വ്യാഴാഴ്ച കുട്ടമ്പേരൂർ കുരട്ടിക്കാട് ഭാഗങ്ങളിലും പറയെടുക്കും. 30ന് നൂറ്റൊന്നു കലം പൂജാ മഹോത്സവവും നടക്കും.