ഇബ്രാഹിംകുഞ്ഞ് അനുസ്മരണം

Friday 16 January 2026 11:47 PM IST

ആലപ്പുഴ:മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.കെ.ഇബ്രാഹിംകുഞ്ഞ് അനുസ്മരണ സമ്മേളനംകെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീർ അദ്ധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ആർ ഉണ്ണികൃഷ്ണൻ, മുസ്ലിംലീഗ് ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. എ റസാഖ്, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ഇ. വൈ. എം ഹനീഫ മൗലവി, അഡ്വ. നസീം ഹരിപ്പാട്, പി. കെ ഫസലുദ്ദീൻ, ബഷീർ തട്ടാപറമ്പിൽ, സഫീർ പീടിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.