പാലിയേറ്റീവ് രംഗത്ത് കേരളം മാതൃക

Friday 16 January 2026 11:48 PM IST

ആലപ്പുഴ: പാലിയേറ്റീവ് കെയർ രംഗത്ത് കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തുമ്പോളി ബീച്ചിൽ സംഘടിപ്പിച്ച പാലിയേറ്റീവ് സ്നേഹസംഗമത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഭിന്നശേഷിക്കാരുടെ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.രാധാകൃഷ്ണൻ, അഡ്വ. ആ.രാഹുൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് തുടങ്ങിയവർ പങ്കെടുത്തു.