നിലംനികത്തൽ വ്യാപകം

Friday 16 January 2026 11:49 PM IST

കുട്ടനാട് : തലവടി പഞ്ചായത്ത് 13ാം വാർ‌ഡിൽ പുതുപ്പറമ്പ് പ്രദേശത്ത് ഏക്കർകണക്കിന് കൃഷിഭൂമി നികത്തി നിർമ്മാണപ്രവൃത്തികൾ നടത്തിവരുന്നതായി പരാതി.

വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള റെവന്യൂ ഉദ്യോഗസ്ഥർ പലതവണ ഇവിടെ എത്തി സ്റ്റോപ് മെമ്മോയും നൽകിയിരുന്നു. എന്നാൽ ഒരു പ്രാദേശിക നേതാവിന്റെ സഹായത്താൽ നിലംനികത്തൽ തുടർന്നു.

പ്രദേശം കൃഷിയിടമായാണ് റവന്യു രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് കുട്ടനാട്ടിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിൽ കൃഷിഭൂമി നികത്തുന്നത് വ്യാപകമായിരുന്നു.

.