സഹായം കൈമാറി
Friday 16 January 2026 11:50 PM IST
അമ്പലപ്പുഴ : ജോലിക്കിടെ റോപ്പുകുരുങ്ങി കൈവിരലുകളറ്റ മത്സ്യ തൊഴിലാളിക്ക് മത്സ്യഫെഡിന്റെ സഹായം കൈമാറി. പുന്നപ്ര കുന്നേൽ വീട്ടിൽ ഷോബിക്കാണ് മത്സ്യ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് 5 ലക്ഷം രൂപ സഹായധനം ലഭ്യമാക്കിയത്. 2024 ഓഗസ്റ്റിൽ കായംകുളം എൻ. ടി .പി .സി ക്ക് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം. എച്ച്. സലാം എം. എൽ. എ സഹായധനം കൈമാറി. ഡി. ദിലീഷ്, മത്സ്യഫെഡ് ജില്ലാ മാനേജർ എസ്. അനിതകുമാരി, ശ്യാമള ജയചന്ദ്രൻ, രാധിക ബാലചന്ദ്രൻ, സോണിയ ഉണ്ണികൃഷ്ണൻ, പി. ലതിക, എൽ. എ. ആതിര എന്നിവർ പങ്കെടുത്തു.