നാഷണൽ കോളേജ്
Saturday 17 January 2026 1:53 AM IST
തിരുവനന്തപുരം: 'ജീവിത വിജയത്തിന് വിമർശനാത്മക പഠനം അനിവാര്യമാണെന്നും, ഓരോ വിദ്യാർത്ഥിയും സ്വന്തം ലക്ഷ്യത്തെ അടിസ്ഥാനമാക്കി പഠന പ്രക്രിയ പൂർത്തിയാക്കണമെന്നും ഐ.ജി ഡോ.എസ്.സതീഷ് ബിനോ പറഞ്ഞു. നാഷണൽ കോളേജിലെ 'ഇൻസൈറ്റ് ഒ' നാഷണൽ' പദ്ധതിയുടെയും 'എക്സലൻസ് ഒ'നാഷണൽ' സ്കോളർഷിപ്പിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യങ്ങൾ എപ്പോഴും ചിന്തകൾക്കുമപ്പുറം ഉയരങ്ങളിലേക്ക് പറക്കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. കോളേജിലെ ജീവനക്കാരും മാനേജ്മെന്റും സംയുക്തമായി നടപ്പിലാക്കിയ 'എക്സലൻസ് ഒ'നാഷണൽ' സ്കോളർഷിപ്പിന്റെ വിതരണവും ചടങ്ങിൽ നടന്നു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ഡാനിയേൽ,ദീപ.വി,ആഷിക് ഷാജി,ലാവണ്യ,മീനു ഗോപാൽ.ആർ,സനൂജ എന്നിവർ പങ്കെടുത്തു.