ഗാന്ധി ഉത്സവം

Friday 16 January 2026 11:54 PM IST

ചേർത്തല:ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന ഗാന്ധി ദർശൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഗാന്ധി ഉത്സവം ചേർത്തല ഗവ.ടൗൺ എൽ.പിസ്‌കൂളിൽ ചേർത്തല മുനിസിപ്പൽ ചെയർമാൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജയലക്ഷ്മി എൽ. അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഡോ.എൻ.വി.ഷീല., ആലപ്പി ഋഷികേശ്,ടി.വി. ഹരികുമാർ എന്നിവർ സംസാരിച്ചു.കോ–ഓ ർഡിനേറ്റർമാരായ ജയശ്രീ ഷാജി, മേബിൾ ജോൺ കുട്ടി,മിനി അംബുജാക്ഷൻ, ജ്യോതി,ദിവ്യ മോഹൻ എന്നിവർ നേതൃത്വം നൽകി.