പഞ്ചമി ദേവി പുരസ്കാരം എം.ജി. ശ്രീകുമാറിന്
Friday 16 January 2026 11:59 PM IST
തിരുവനന്തപുരം : പേട്ട കല്ലുംമൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം ട്രസ്റ്റിന്റെ പഞ്ചമിദേവി പുരസ്കാരത്തിന് പിന്നണിഗായകൻ എം.ജി.ശ്രീകുമാർ അർഹനായി. 50,000 രൂപയും ആർട്ടിസ്റ്റ് ദേവദാസ് രൂപകല്പന ചെയ്ത വാഗ്‌ദേവതയുടെ ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം അശ്വതി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ 21ന് വൈകിട്ട് 7ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കും.