ജനാധിപത്യ സ്ഥാപനങ്ങൾക്ക് സുതാര്യത വേണം

Saturday 17 January 2026 12:59 AM IST

ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളിച്ച് സുതാര്യമാകുമ്പോഴാണ് ജനാധിപത്യ സ്ഥാപനങ്ങൾ ശക്തവും പ്രസക്തവുമാകുകയെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. പാർലമെന്റിന്റെ സംവിധാൻ സദനിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ സ്‌പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാം സമ്മേളനത്തിന്റെ(സി‌.എസ്‌.പി‌.ഒ‌.സി) സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി‌.എസ്‌.പി‌.ഒ‌.സി അദ്ധ്യക്ഷ സ്ഥാനം സ്‌പീക്കർ ഓം ബിർള യുകെ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയ്ലിന് കൈമാറി. അടുത്ത സമ്മേളനം 2028ൽ ലണ്ടനിൽ നടക്കും.തുറന്ന മനസോടെയുള്ള തീരുമാനങ്ങൾക്കു പൊതുജന വിശ്വാസം വളർത്തുമെന്ന് സ്‌പീക്കർ ചൂണ്ടിക്കാട്ടി. പാർശ്വ‌വത്‌ക്കരിക്കപ്പെട്ടവരുടെ ശബ്‌ദങ്ങൾ ജനാധിപത്യ പ്രക്രിയയിൽ പരിഗണിക്കപ്പെടുന്നതാണ് ശരിയായ ഉൾക്കൊള്ളൽ. കോമൺ‌വെൽത്ത് പാർലമെന്ററി സഹകരണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ന്യൂഡൽഹി സമ്മേളനമെന്നും ഓം ബിർള പറഞ്ഞു.