വിജയം വികസന കാഴ്ചപ്പാടിനുള്ള അംഗീകാരം:  രാജീവ് ചന്ദ്രശേഖർ

Saturday 17 January 2026 1:45 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിന് ജനം നൽകിയ അംഗീകാരമാണ് മഹാരാഷ്ട്രയിലെ വിജയമെന്ന് ബി. ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൻ.ഡി.എയുടെ പുരോഗമന രാഷ്ട്രീയത്തെ ജനം പിന്തുണച്ചു. രാജവംശങ്ങൾ, ഭീഷണികൾ, നുണകൾ, നിർമ്മാണ വിവാദങ്ങൾ എന്നിവയുടെ ജീർണിച്ചുപഴകിയ രാഷ്ട്രീയത്തെ ജനം വ്യക്തമായി നിരസിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ, മഹായുതി ടീമിനും

അഭിനന്ദം. വോട്ടർമാരെ രാഷ്ട്രീയ പാർട്ടികൾക്ക് ഇനിയും നിസാരമായി കാണാനാവില്ല എന്ന കൃത്യമായ സന്ദേശം ഈ വിജയം സൂചിപ്പിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചു. ഇനി വരാനിരിക്കുന്നത് കാര്യക്ഷമതയുടെ രാഷ്ട്രീയമാണ്. ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും അനുകൂലമായി നടന്ന ഈ ജനമുന്നേറ്റം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും.