വനിതാ ഭീകരർ കുറ്റക്കാർ, ഇന്ന് ശിക്ഷാവിധി
ന്യൂഡൽഹി: രാജ്യത്ത് ഭീകരപ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ മൂന്ന് വനിതാ ഭീകരരെ കുറ്റക്കാരായി ഡൽഹി കർകട്ദൂമ കോടതി കണ്ടെത്തി. നിരോധിത സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്തിന്റെ വനിതാ വിഭാഗം ചെയർപേഴ്സണായിരുന്ന അസിയ അന്ധ്രാബി, മുൻ ജനറൽ സെക്രട്ടറി നഹീദ നസ്രീൻ, പ്രസ് സെക്രട്ടറിയായിരുന്ന സോഫി ഫെഹ്‌മീദ എന്നിവരുടെ ശിക്ഷ ഇന്ന് വിധിക്കും. മൂവരും ജമ്മു കാശ്‌മീർ സ്വദേശിനികളാണ്. യു.എ.പി.എ അടക്കമാണ് ചുമത്തിയിരിക്കുന്നത്. ജമ്മു കാശ്‌മീർ പാകിസ്ഥാന്റെ ഭാഗമാണെന്നാണ് പ്രതികൾ പറയുന്നതെന്ന് അഡീഷണൽ സെഷൻസ് ജഡ്‌ജി ചന്ദേർ ജിത് സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയിൽ അവർ വിശ്വസിക്കുന്നില്ല. കാശ്‌മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ പ്രതികൾ പ്രവർത്തിച്ചതിന് ഇലക്ട്രോണിക് തെളിവുകൾ അടക്കമുണ്ട്. ഭീകരൻ ബുർഹാൻ വാനിയെ ഉൾപ്പെടെ മഹത്വവത്കരിച്ച് സാമൂഹിക മാദ്ധ്യമ പോസ്റ്റുകളിട്ടെന്നും കോടതി കണ്ടെത്തി.