മതപരിവർത്തനം: മലയാളി പാസ്റ്റർ റിമാൻഡിൽ
Saturday 17 January 2026 1:50 AM IST
ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ആൽബിനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 13നാണ് ആൽബിനെ കസ്റ്റഡിയിലെടുത്തത്. ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് പരാതി നൽകിയത്. നിലവിൽ കാൺപൂരിലെ ജയിലിലാണ് ആൽബിൻ. ആൽബിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.