വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
Saturday 17 January 2026 4:55 AM IST
കോട്ടയം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈമാസം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം, ഒരു വർഷം, രണ്ടു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 17 വയസിനു മേൽ പ്രായമുള്ളവരും നിശ്ചിത യോഗ്യതയുള്ളവരും ആയിരിക്കണം. wwws.rccc.in എന്ന വെബ്‌സൈറ്റിൽ കോഴ്‌സിന്റെ വിശദവിവരങ്ങൾ ലഭിക്കും. https://apps.rccc.in/register എന്ന ലിങ്കിലൂടെ 31 ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 04712325101, 8281114464.