ഹോറേബ് കൺവൻഷൻ 18ന് തുടക്കം

Saturday 17 January 2026 4:58 AM IST

പുതുപ്പള്ളി: മാർത്തോമ്മാ സഭയുടെ പുതുപ്പള്ളി സെന്ററിലെ 10 ഇടവകകൾ ചേർന്ന് സംയുക്തമായി നടത്തുന്ന 109ാമത് ഹോറേബ് കൺവെൻഷന് 18 മുതൽ 25 വരെ നടക്കും. പുതുപ്പള്ളി സെന്റ് പോൾസ് ഹോറേബ് പള്ളിയങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ ഒന്നാം ദിനമായ 18ന് വൈകിട്ട് 6ന് ഡോ.മോത്തി വർക്കി വചനശുശ്രൂഷ നിർവഹിക്കും. വികാരി ജനറൽ ഡോ.സാംസൺ എം.ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മറ്റ് ദിവസങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങൾക്കും സംഘടനകളുടെ മീറ്റിംഗിനും കോട്ടയംകൊച്ചി ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ തിമഥെയോസ് എപ്പിസ്‌കോപ്പാ, ഓർത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസനാദ്ധ്യക്ഷൻ സഖറിയാസ് മാർ സേവേറിയോസ് മെത്രാപോലീത്താ, സാജു ചാക്കോ, ടി.ബാബു, ഷോജി വർഗീസ്, അലക്‌സ് എബ്രഹാം, ബെനോജി കെ.മാത്യു, ബ്രദർ ജോയ് പുല്ലാട്, ബ്രദർ തമ്പാൻ ഡി.തോമസ്, ബ്രദർ ഷാജി പാപ്പച്ചൻ, പ്രൊഫ.മേരിക്കുട്ടി മാത്യു എന്നിവർ പങ്കെടുക്കും. 25ന് രാവിലെ 8് കുർബാനയക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്താ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 6് നടക്കുന്ന സമാപന യോഗത്തിൽ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്താ സന്ദേശം നൽകും. സെന്ററിലെ വിവിധ ഇടവകാംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.