മാദ്ധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Saturday 17 January 2026 4:58 AM IST
കോട്ടയം: കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിൽ വിവിധ മാദ്ധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. 26ന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 9544958182.