നൂറു മേനി വിളവുമായി ചെമ്മനത്ത് പാടശേഖരം
Saturday 17 January 2026 5:05 AM IST
വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിലാണ് നൂറു മേനി വിള വെടുപ്പ് . 120 ദിവസം കൊണ്ട് വിളവെടുക്കുന്ന വിത്ത് കഴിഞ്ഞ ഒക്ടോബറിലാണ് പാകിയത്. അടുത്ത ഒരു വർഷത്തേ നിവേദ്യങ്ങൾക്കായി ഈ നെല്ലിന്റെ അരിയാണ് ഉപയോഗിക്കുക. ഏഴ് വർഷമായി കൃഷി നടത്തി വരുന്ന പാടശേഖരത്തിൽ വർഷത്തിൽ ഒരു പ്രാവശ്യം നെൽകൃഷിയും മറ്റു സമയങ്ങളിൽ ചീര, വെണ്ട, വഴുതന, പയർ, മുളക് എന്നിവയും കൃഷി ചെയ്തു വരുന്നതായി ക്ഷേത്രം പ്രസിഡന്റ് എം.വി രാധാകൃഷ്ണൻ നായരും സെക്രട്ടറി രാകേഷ്.ടി നായരും പറഞ്ഞു.