നിയോയുടെ മോമോസ് സൂപ്പർഹിറ്റ്
കോട്ടയം: പത്തൊമ്പതാം വയസിൽ സ്വന്തം സംരംഭം സൂപ്പർ ഹിറ്രാക്കി പുതുതലമുറയ്‌ക്ക് മാതൃകയാവുകയാണ് നിയോ ആൻഞ്ചിലോ സെബാസ്റ്റ്യൻ. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് പിന്നാലെ, സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങണമെന്ന ആഗ്രഹത്തിൽ മാലം കോളേജ് ജംഗ്ഷനിൽ നിയോ തുടങ്ങിയ മോമോസും മൊജിറ്റോസും വിൽക്കുന്ന കട ചുരുങ്ങിയ സമയത്തിനുള്ളിൽ ഭക്ഷണപ്രിയരുടെ പ്രീയപ്പെട്ട ഇടമായി. രണ്ടാഴ്ച്ച മുൻപ് വാടകയ്ക്ക് എടുത്ത സ്ഥലത്താണ് നിയോ സ്വന്തം പേരിൽ സംരംഭം ആരംഭിച്ചത്.
മൂന്നാർ റോയൽ കോളേജിലാണ് നിയോ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചത്.
ബസേലിയസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അനിയൻ ഐവിനും അനിയത്തി ഐറിസും നിയോയെ സഹായിക്കാൻ ഒപ്പമുണ്ട്. ക്ലാസ് കഴിഞ്ഞ ശേഷം എത്തും. വൈകുന്നേരം നാല് മുതൽ പുലർച്ചെ ഒന്ന് വരെയാണ് പ്രവർത്തന സമയം. മാലം ഗ്രാമറ്റം നാലുനടിയിൽ സനോജ് ഡൊമിനിക്കിന്റെയും സിജിയുടെയും മകനാണ്. മോമോസ് മൊജിറ്റോയും കൂടാതെ, മറ്റ് വിഭവങ്ങളും തുടങ്ങാനുള്ള ശ്രമത്തിലാണ് നിയോ.