വൈദികനെ ഇടിച്ചിട്ട് നിറുത്താതെ പോയ സംഭവം: കാറും ഉടമയും കസ്റ്റഡിയിൽ

Saturday 17 January 2026 5:10 AM IST

പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ചയാളെ പൊലീസ് പിടികൂടി. മുത്തോലി സ്വദേശി പ്രകാശാണ് അറസ്റ്റിലായത്. വൈദികനെ ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ ഡി.വൈ.എസ്.പി. കെ സദൻ, എസ്.എച്ച്.ഒ. പി.ജെ. കുര്യാക്കോസ്, എസ്.ഐ. ദിലിപ് കുമാർ, എ.എസ്.ഐ. ജോബി ജോസഫ്, പ്രൊബേഷനറി എസ്.ഐ ബിജു, മറിയാമ്മ, സി.പി.ഒ. അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. 12ന് പാലാ ബിഷപ് ഹൗസിനു മുമ്പിൽ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയത്.