എക്സ് സേവനം തടസ്സപ്പെട്ടു
Saturday 17 January 2026 7:41 AM IST
ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപകമായി തടസപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് സേവനം തടസ്സപ്പെട്ടത്. രാത്രി വൈകി പുനഃസ്ഥാപിച്ചു തുടങ്ങി. ഡെസ്ക്ടോപ്പ്, മൊബൈൽ വേർഷനുകളിൽ ഒരുപോലെ പ്രശ്നം നേരിട്ടെന്ന് ഉപഭോക്താക്കൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും എക്സിൽ സാങ്കേതിക തടസം നേരിട്ടിരുന്നു.