എക്‌സ് സേവനം തട​സ്സ​പ്പെ​ട്ടു

Saturday 17 January 2026 7:41 AM IST

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഇന്നലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപകമായി തടസപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് സേവനം തട​സ്സ​പ്പെ​ട്ടത്. രാത്രി വൈകി പുനഃസ്ഥാപിച്ചു തുടങ്ങി. ഡെസ്‌ക്ടോപ്പ്,​ മൊബൈൽ വേർഷനുകളിൽ ഒരുപോലെ പ്രശ്നം നേരിട്ടെന്ന് ഉപഭോക്താക്കൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും എക്സിൽ സാങ്കേതിക തടസം നേരിട്ടിരുന്നു.