ആർട്ടെമിസ് 2 അടുത്ത മാസം

Saturday 17 January 2026 7:42 AM IST

വാഷിംഗ്ടൺ: ആർട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം അടുത്ത മാസം ആറിന് ലക്ഷ്യമിടുന്നതായി നാസ. കാലാവസ്ഥാ, സാങ്കേതിക ഘടകങ്ങൾക്കനുസരിച്ച് തീയതിയിൽ മാറ്റമുണ്ടാകാം. ദൗത്യത്തിലെ ഒറിയോൺ പേടകം 4 യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തും. ദൗത്യം വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.