ശ്രീനിവാസൻ അനുസ്മരണം

Sunday 18 January 2026 12:50 AM IST

ചങ്ങനാശേരി: വെരൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽനടൻ ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 11 ന് നടക്കും. സാഹിത്യകാരനും തിരക്കഥാകൃത്തുമായ വിനു എബ്രാഹം മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡന്റ് തോംസൺ ആന്റണി രചിച്ച് സൈകതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പല മുഖങ്ങൾ പല കാഴ്ചകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ജെ ലാലി നിർവഹിക്കും. ഡോ.ബാബു സെബാസ്റ്റ്യൻ, ജസ്റ്റിൻ ബ്രൂസ്, മാത്യു ജോസഫ്, അഡ്വ.പി.എസ് നവാസ്, സണ്ണി പാത്തിക്കൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.