കുമാരനാശാൻ അനുസ്‌മരണം

Sunday 18 January 2026 12:51 AM IST

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറി കൾച്ചറൽ സെസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാകവി കുമാരനാശാന്റെ നൂറ്റിരണ്ടാം ചരമദിനാചരണം ഡോ. ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി.ബി ബിനു, സെക്രട്ടറി കെ.സി വിജയകുമാർ, ഫാ.ഡോ എം.പി ജോർജ്, ഡോ.നിബുലാൽ എന്നിവർ സംസാരിച്ചു. ബസേലിയസ് കോളേജ് മലയാളവിഭാഗത്തിന്റെ കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.