അക്ഷരോന്നതി ഉദ്ഘാടനം നാളെ
Sunday 18 January 2026 12:51 AM IST
കോട്ടയം : പട്ടികജാതിവർഗ്ഗ വിദ്യാർത്ഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിന് പുസ്തകങ്ങൾ നൽകി കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിക്കും. ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്. ഉപയോഗിച്ചതോ ഉപയോഗിക്കാത്തതോ ആയ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് പദ്ധതിയിലേക്ക് നൽകാം. പുസ്തക ശേഖരണത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.