പുന:പ്രതിഷ്ഠ വാർഷികം
Sunday 18 January 2026 12:52 AM IST
വൈക്കം : കുടവെച്ചൂർ മണ്ണത്താലിൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ രാമചന്ദ്രൻ പോറ്റി, ചന്ദ്രൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ കലശാഭഷേകം, വിശേഷാൽ പൂജകൾ, സർപ്പദേവതകൾക്ക് തളിച്ചുകൊട എന്നിവ നടന്നു. വെച്ചൂർ അരുൺ മാരാർ, വെച്ചൂർ അരവിന്ദൻ, വെച്ചൂർ വിജിഷ് , വെച്ചൂർ അഭിഷേക് എന്നിവർ മേളം ഒരുക്കി. ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ വട്ടാനത്ത്, എം.എസ്. ജയകുമാർ എസ്.ഹരികുമാർ, രാധകൃഷ്ണൻ നായർ കായിപ്രം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.