റസി. അസോ. വാർഷികം
Sunday 18 January 2026 12:53 AM IST
ചങ്ങനാശേരി: മടുക്കംമൂട് റസിഡന്റ്സ് അസോസിയേഷൻ പതിമൂന്നാം വാർഷികാഘോഷം സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. സെബിൻ എസ്.കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു ജയിംസ് വള്ളിക്കാട്ടുമാലി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജേക്കബ് എം.ജോർജ്, സെക്രട്ടറി ട്രീസാ ബിനോയ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ഷെർളി തോമസ്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മെമ്പർ അമ്പിളി രാജേഷ്, കൺവീനർ ജോജോ കല്ലറക്കാവുങ്കൽ, ട്രഷറർ ബാബു വർഗീസ് അറുപതിൽ, ജോസ് കളരിക്കൽ എന്നിവർ പങ്കെടുത്തു. വാഴപ്പള്ളി, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 150ലേറെ വീടുകൾ ചേർന്നതാണ് മടുക്കംമൂട് റസിഡൻസ് അസോസിയേഷൻ. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.