ഹോമിയോ മെഡിക്കൽ ക്യാമ്പ്

Sunday 18 January 2026 12:54 AM IST

മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ് ഒഫ് അടൂർ എമിറേറ്റ്‌സിന്റ നേതൃത്വത്തിൽ മൂന്നിലവ് സെന്റ് പോൾസ് എച്ച്.എസ്.എസിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രിന്റർ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ് ലൂസി സെബാസ്റ്റ്യൻ, മനേഷ് കല്ലറയ്ക്കൽ, ടിറ്റോ ടി. തെക്കേൽ, പ്രിൻസ് അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു. പാലാ മാർ സ്ലീവ മെഡിസിറ്റി സീനിയർ ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ.കെ.ആർ. ജനാർദ്ദനൻ നായർ സെമിനാർ നയിച്ചു.