ഐടിഐ കഴിഞ്ഞവർക്ക് സുവർണാവസരം; ബാച്ചിംഗ് പ്ലാന്റ് ഓപ്പറേറ്റർ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Saturday 17 January 2026 4:39 PM IST

തിരുവനന്തപുരം: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിൽ പാപ്പനംകോട് പ്രവർത്തിക്കുന്ന കെഎഎസ്ഇ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിംഗ് പ്ലാന്റ് ഓപ്പറേറ്റർ കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും ട്രേഡിൽ ഐടിഐ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 210 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. യോ​ഗ്യതയുള്ളവർ രജിസ്ട്രേഷനായി 9188910569 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഫെബ്രുവരി രണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുൻ​ഗണന അടിസ്ഥാനത്തിൽ സ്കോളർഷിപ്പോടു കൂടി കോഴ്സിന് ചേരാം.