സൗരോർജ മേഖലയിൽ സർവ്വാധിപത്യം ക്രാഫ്റ്റ് വർക്ക് സോളാർ പ്രൈവറ്റ് ലിമിറ്റഡ്
മൂന്ന് പതിറ്റാണ്ടിലേറെയായി പാരമ്പര്യേതര ഊർജ ഉത്പാദന ഉപഭോഗ മേഖലയിലെ നവീനാശയങ്ങളുടെ പര്യായമാണ് തൃപ്പൂണിത്തുറ ആസ്ഥാ നമായി പ്രവർത്തിക്കുന്ന ക്രാഫ്റ്റ് വർക്ക് സോളാർ പ്രൈവറ്റ് ലിമിറ്റഡ്. തൊടുപുഴ സ്വദേശിയും തൃപ്പൂണിത്തുറയിൽ സ്ഥിരതാമസക്കാരനുമായ എൻജിനീയർ കെ. നീലകണ്ഠ അയ്യരുടെ (കെ.എൻ.അയ്യർ) ദീർഘവീക്ഷണവും സാമൂഹ്യപ്രതിബദ്ധതയുമാണ് ക്രാഫ്റ്റ് വർക്ക് സോളാർ പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നിമിത്തമായത്. സോളാർ വാട്ടർ ഹീറ്ററിൽ തുടങ്ങി തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രിയങ്കരമായി മാറിയ ഫിഷ് ഡ്രെയറിൽ വരെ എത്തിനിൽക്കുന്ന അയ്യരുടെ ഇന്നോവേഷൻസ് കേരളത്തിന് മാത്രമല്ല, രാജ്യത്തിന്റെ പാരമ്പര്യേതര ഊർജ ഉത്പാദന- വിതരണ- ഉപഭോഗ രംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നതിൽ ആർക്കും തർക്കമില്ല. 1970ൽ കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക് എൻജിനീയറിംഗിൽ ബിരുദമെടുത്ത് പുറത്തുവരുമ്പോൾ ഒരു ജോലി അനിവാര്യമായിരുന്നുവെങ്കിലും, അതിനുമപ്പറും ജനോപകാരപ്രദമായ സംരംഭകത്വത്തിലായിരുന്നു അയ്യർക്ക് താൽപര്യം. ചെന്നൈ ഇലക്ട്രിക് ഫർണസസ്, മൈസൂർ ലാംപ്സ് എന്നിവിടങ്ങളിൽ എൻജിനീയറായി രണ്ട് വർഷം ജോലി ചെയ്തു. 1978 ൽ ബംഗളൂരുവിലെ നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ ഇൻസ്പെക്ടർ ആയി ചേർന്നു. ഇൻഷ്വറൻസ് പരിരക്ഷയുള്ള ഫാക്ടറികളിലെ ഇൻസ്പെക്ഷൻ ചുമതലക്കാരനായി.എൻജിനീയറിംഗ് ബിരുദധാരിയായതുകൊണ്ടുതന്നെ പരിശോധനയ്ക്കെത്തുന്ന ഫാക്ടറികളിലെ ഊർജ സംരക്ഷണത്തിന്റെ കാര്യക്ഷമത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പല കമ്പനികളും ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധനൽകുന്നില്ലെന്ന് അയ്യർ വിലയിരുത്തി. ചില ഫാക്ടറികളിലെ ഡ്രെയർ റൂമിൽ വെന്തുരുകുന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് ഊർജസംരക്ഷണത്തിനായി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. 1984ൽ ആന്ധ്രാപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള ഫാക്ടറി സന്ദർശിച്ച് മടങ്ങുംവഴി ഒരു റോഡ് അപകടത്തിൽ ഇടതുകാലിന് സാരമായി പരിക്കേറ്റു. ചെന്നൈയിലും പിന്നീട് കോലഞ്ചേരിയിലുമായി 8മാസത്തോളം നീണ്ട ചികിത്സയ്ക്ക്ശേഷം ഇടതുകാലിന്റെ സ്വാധീനം കുറഞ്ഞതോടെ ഇൻഷ്വറൻസ് കമ്പനിയിലെ ജോലി രാജിവച്ച് നാട്ടിലെത്തി. ഇൻഷ്വറൻസ് മേഖലയിലെ പ്രവൃത്തിപരിചയം കണക്കിലെടുത്ത് പ്രൈവറ്റ് സർവേയർ ലൈസൻസ് സമ്പാദിച്ചു. ഫാക്ടറികളിൽ ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട നഷ്ടം വിലയിരുത്തൽ ആയിരുന്നു പ്രവർത്തനമേഖല. 15വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. മികച്ചവരുമാനവും കമ്പനിയ്ക്കും ഇടപാടുകാർക്കും ഏറെ സ്വീകാര്യനായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നതായിരുന്നില്ല അയ്യരുടെ മനസ്. ആർജിച്ച അറിവും പ്രവൃത്തി പരിചയവും നാടിന്റെ നന്മയ്ക്കുകൂടി ഉപയോഗപ്പെടണമെന്ന ആഗ്രഹം മനസിനെ അലട്ടിക്കൊണ്ടിരുന്നു. അതോടെ സർവേയർ ജോലി വിട്ട് റബർവുഡ് ഇൻസ്ട്രിയിലേക്ക് തിരിഞ്ഞു. റബർ തടി സംസ്കാരിച്ച് ഈടുറ്റ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതായിരുന്നു സംരംഭം. അക്കാലത്ത് കേരളത്തിൽ ആരും അത്തരമൊരു പരീക്ഷണം നടത്തിയിരുന്നില്ല. വിദേശരാജ്യങ്ങൾ സന്ദർശിച്ചപ്പോൾ നേരിട്ടുകണ്ട മാതൃക പിന്തുടർന്നാണ് കേരളത്തിലും അത്തരമൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അന്ന് റബർതടി സംസ്കരിക്കുന്നതിന് ആവശ്യമായ ചൂടുവെള്ളവും ഡ്രെയറും തയ്യാറാക്കുന്നതിനായി സ്വന്തമായി വികസിപ്പിച്ച സോളാർ എനർജിയാണ് ഉപയോഗിച്ചത്. പിന്നീട് റബർ തടിയുടെ ഡിമാന്റ് വർദ്ധിക്കുകയും വരവ് കുറയുകയും ചെയ്തതോടെ വ്യവസായം ഉപേക്ഷിച്ചു. തുടർന്ന്, 1993ൽ കേരളത്തിൽ ആദ്യമായ സോളാർ വാട്ടർ ഹീറ്റർ അവതരിപ്പിച്ചുകൊണ്ട് ക്രാഫ്റ്റ് വർക്ക് സോളാർ (പ്രൈ) ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. സൗരോർജം തെർമ്മൽ പവ്വറായും വൈദ്യുതോർജമായും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളാണ് കമ്പനി അവതരിപ്പിച്ചത്. അതിൽ തെർമ്മൽ പവ്വർ പ്ലാന്റുകൾ ഉപയോഗിച്ച് വെള്ളം ചൂടാക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടൽ, ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ക്രാഫ്റ്റിന്റെ സോളാർ വാട്ടർ ഹീറ്ററുകൾ സ്ഥാപിച്ചു. അക്കാലത്ത് അതൊരു കൗതുകം കൂടിയായിരുന്നു. ഇതിനുപിന്നാലെയാണ് വീടുകളിലും വാട്ടർഹീറ്ററുകൾ സ്ഥാപിതമായത്. അതോടൊപ്പം റൂഫ് ടോപ്പ് (ഫോട്ടോ വോൾട്ട് ) സോളാർ പ്ലാന്റുകളും പ്രചാരത്തിലായി. അന്ന് വൈദ്യുതി ബോർഡുമായി സഹകരിച്ചുള്ള ഓൺഗ്രിഡ് പ്രോജക്ടുകൾ ഉണ്ടായിരുന്നില്ല. 2010ലാണ് പുരപ്പുറ പ്ലാന്റുകളിൽ നിന്ന് വൈദ്യുതി വാങ്ങാമെന്ന കരാറുമായി കെ.എസ്.ഇ.ബി രംഗത്തുവരുന്നത്. പുരപ്പുറ സോളാർ ഉത്പാദനം ആദ്യമൊക്കെ വളരെ ചെലവേറിയ പദ്ധതിയായിരുന്നു. പിന്നീട് കെ.എസ്.ഇ.ബി ഓൺഗ്രിഡ് സ്കീം ആരംഭിക്കുകയും സോളാർ പ്ലാന്റുകൾക്ക് കേന്ദ്രസർക്കാർ സബ്സിഡി ലഭ്യക്കുകയും ചെയ്തതോടെ ഈ പദ്ധതി കൂടുതൽ പ്രചാരത്തിലായി. 5കിലോ വാട്ട് (KV) മുതൽ 1 മെഗാവാട്ട് (MV) വരെയുളള സോളാർ പവർ പ്ലാന്റുകളാണ് ക്രാഫ്റ്റ് വർക്ക് സ്ഥാപിച്ചുനൽകുന്നത്. മെച്ചപ്പെട്ട സർവീസിംഗ് ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലയിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് ഓൺഗ്രിഡ് റൂഫ് ടോപ് പിവിയുടെ വിൽപനയുള്ളു. പ്രമുഖ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെ പതിനായിരത്തോളം കണക്ഷനുകളാണ് നിലവിലുള്ളത്. വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി നൽകുന്നതിന് സൂര്യപ്രകാശം ഉപയോഗിക്കുന്നതിനുള്ള ഉപയോക്തൃ സൗഹൃദവും ഫലപ്രദവുമായ മാർഗമാണിത്. ഇതിനുപുറമേ കേരളത്തിലും തമിഴ്നാട്ടിലുമായി 20,000ൽപ്പരം സോളാർ തെർമൽ ഇൻസ്റ്റലേഷനുകളുണ്ട്. ഇത് പ്രതിദിനം 2,000,000 ലിറ്റർ ചൂടുവെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിലൂടെ ദിവസം 1, 20,000 യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കുന്നത്. മികച്ച ഗുണനിലവാരവും വിശ്വസനീയവുമായ വിൽപ്പനാനന്തര സേവനവുമാണ് ക്രാഫ്റ്റ് വർക്ക് സോളാറിന്റെ സവിശേഷത. സൗരോർജ വൈദ്യുതി ഉത്പാദന രംഗത്ത് കൂടുതൽ കമ്പനികൾ കടന്നുവന്നതോടെ ക്രാഫ്റ്റ് വർക്ക് അതിന്റെ സവിശേഷമായ തനത് കണ്ടുപിടുത്തങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡ്രയറുകളുടെ സാദ്ധ്യതയിലേക്കായിരുന്നു പിന്നീടുള്ള പ്രയാണം. മറൈൻ ഡ്രൈവിൽ നടന്ന പ്രദർശനത്തിൽ സോളാർ വാട്ടർ ഹീറ്ററിന്റെ പ്രവർത്തനം ലൈവായി പ്രദർശിപ്പിച്ചാണ് ഉത്പന്നത്തിന്റെ സവിശേഷത അധികൃതരെ ബോദ്ധ്യപ്പെടുത്തിയത്. ഇതിന് കൂടുതൽ ഓർഡറുകൾ കിട്ടിതുടങ്ങിയതോടെ അനെർട്ടുമായി കൈകോർത്ത് സബ്സിഡി നിരക്കിൽ സോളാർ വാട്ടർ ഹീറ്റർ ആവശ്യക്കാർക്ക് എത്തിച്ചു. ആദ്യം ഉണ്ടാക്കിയ 100 ലിറ്ററിന്റെ സോളാർ വാട്ടർ ഹീറ്ററിന് 16000 രൂപയായിരുന്നു വില. അനെർട്ട് 3000 രൂപ സബ്സിഡി നൽകി. അതോടെ ക്രാഫ്റ്റിന്റെ ഡ്രയറുകൾ കൃഷി വിജ്ഞാൻ കേന്ദ്ര് വഴി കേരളത്തിനു പുറത്തേക്കും കയറ്റി അയച്ചു. 20 സംസ്ഥാനങ്ങളിലാണ് സോളാർ ഡ്രയറുകളുടെ വില്പന നടക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ദുബായി, ലാറ്റിനമേരിക്ക എന്നീ വിദേശ രാജ്യങ്ങളിലും വില്പനയുണ്ട്. പഴങ്ങളും പച്ചക്കറികളും മീനുമെല്ലാം അനായാസേന ഇതിൽ ഉണക്കിയെടുക്കാം. നിലവിൽ സെൻട്രൻ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തീരദേശ മേഖലയിലെ മത്സ്യകർഷകർക്കായി വൻതോതിൽ മീൻ ഉണക്കുന്നതിനുള്ള ഡ്രെയറുകളുടെ വിതരണത്തിലാണ് കമ്പനി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് ആവശ്യായ സബ്സിഡിയും നൽകുന്നുണ്ട്. ഇതിലുപരി സോളാർ വൈദ്യുതി വിതരണത്തിനായി പുതിയൊരു ഗ്രൂപ്പ് കമ്പനി സൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ചു. വലിയ സോളാർ പ്ലാന്റുകൾ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും ഇൻസ്റ്റാൾ ചെയ്യാനാണ് ഉദ്ദേശം. ഇതിനായി കേരളത്തിൽ പുതിയ ഫാക്ടറിയും സ്ഥാപിക്കുന്നുണ്ട്. ഏതൊരു ഉത്പ്പന്നതിന്റെ കാര്യത്തിലാണെങ്കിലും ഗുണനിലവാരവും വിശ്വസനീയവുമായ വിൽപ്പനാനന്തര സേവനവും കമ്പനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉത്പ്പന്നങ്ങളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട് രൂപകല്പന മുതൽ നിർമ്മാണവും ഇൻസ്റ്റലേഷനും വരെയുള്ളസമസ്തമേഖലയിലും നീലകണ്ഠ അയ്യരുടെ നേരിട്ടുള്ള മേൽനോട്ടവും സാന്നിദ്ധ്യവുമുണ്ടാകും. പരേതയായ ലതയാണ് ഭാര്യ. മക്കൾ: മായ അയ്യർ (എൻജിനീയർ, യു.എസ്.എ), മഹേഷ് (ആർക്കിടെക്ട് , ദുബായ്). മരുമക്കൾ : വിജയ് എം.ബി.എ., പാർവ്വതി (ആർകിടെക്റ്റ്).