എബ്രഹാം തോമസ്

Saturday 17 January 2026 5:28 PM IST

കളമശേരി: ഏലൂർ ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂൾ മുൻ അദ്ധ്യാപകൻ ചങ്ങമ്പുഴ നഗർ മുക്കരണത്ത് വീട്ടിൽ എബ്രഹാം തോമസ് (സണ്ണി, 85) നിര്യാതനായി. വടശേരിക്കര, മലേഷ്യയിലെ ബോർണിയോ എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. സംസ്‍കാരം 20ന് ഉച്ചയ്ക്ക് 12ന് കളമശേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തെങ്ങോട് സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് തോമസ് (ജസ്സി, റിട്ട. അദ്ധ്യാപിക, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്). മകൾ: മിനിമോൾ ലിസ് തോമസ് (ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ്). മരുമകൻ: റോയ് ജോൺ (അർക്കിടെക്ട്).