ബേബി ഗേൾ ജനുവരി 23ന്

Sunday 18 January 2026 12:09 AM IST

നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ' ജനുവരി 23 ന് റിലീസ് ചെയ്യും. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു. ലിജോ മോൾ.സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ,ജാഫർ ഇടുക്കി, മേജർ രവി,പ്രേം പ്രകാശ്,നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി,ജോസുകുട്ടി, അദിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ബോബി സഞ്ജയ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.