ഇടതുഭരണം തുടരും : ജോസ് കെ.മാണി
Sunday 18 January 2026 12:12 AM IST
കോട്ടയം : കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വർഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്ധ്യമേഖലാ ജാഥയ്ക്ക് മുന്നോടിയായി നിയോജകമണ്ഡലം, പഞ്ചായത്ത് , ബൂത്ത് തലയോഗങ്ങൾ കൂടും. സി.പി.എം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.