ഫുൾ ഒഫ് ക്യാമ്പസ് ഡർബി ഫസ്റ്റ് ലുക്ക്

Sunday 18 January 2026 6:06 AM IST

മലയാളത്തിലെ പ്രഗത്ഭരായ യുവ പ്രതിഭകളെയും സോഷ്യൽ മീഡിയാ താരങ്ങളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി ഫസ്റ്റ് ലുക്ക് - മോഷൻ പോസ്റ്റർ തമിഴ് യൂത്ത് സെൻസേഷൻ സ്റ്റാർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു. "സിനിമ സ്വപ്നം കണ്ടുഎത്തിയ തന്നെ പോലെയാണ് ഡർബിയിലെ ഓരോ താരങ്ങളും, എനിക്ക് ദൈവവും പ്രേക്ഷകരും തന്ന സ്വീകാര്യത ഡർബിയിലെ ഓരോ പ്രതിഭകൾക്കും ലഭിക്കട്ടെയെന്നു പ്രദീപ് രംഗനാഥൻ ആശംസിച്ചു. പ്രണയവും, ആക്ഷനും, ഇമോഷനും, ഫണ്ണും കൂട്ടിച്ചേർത്ത കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നറാണ്. ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ്‌ എൻ . കെ, അനു, ജസ്‌നിയ കെ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫായി, മനൂപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തിരക്കഥ: സഹ്‌റു സുഹ്റ, അമീയ സുഹൈൽ,ഛായാഗ്രഹണം

അഭിനന്ദന്‍ രാമനുജം, സംഗീതം ഗോപി സുന്ദർ,

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ആണ് നിർമ്മാണം. പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.