ഗീതാജ്ഞാനയജ്ഞം 20 മുതൽ

Saturday 17 January 2026 9:14 PM IST

നിലേശ്വരം: ചിന്മയാമിഷന്റെ 75ാം വാർഷികം അമൃതവർഷം അമൃത മഹോത്സവത്തിന്റെ ഭാഗമായി നീലേശ്വരം ചിന്മയ മിഷൻ ഗീതാജ്ഞാന യജ്ഞസമിതിയുടെ നേതൃത്വത്തിൽ 20 മുതൽ 25 വരെ നീലേശ്വരം പാലസ് ഗ്രൗണ്ടിൽ വച്ച് ഗീതാജ്ഞാന യജ്ഞം നടക്കും . ചിന്മയ മിഷൻ വയനാട് ആചാര്യൻ അഭയാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. കേന്ദ്ര സർവകലാശാലയിലെ പ്രൊഫ.അമൃത് ജി കുമാർ യജ്ഞം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30 മുതൽ 7.30 വരെയാണ് യജ്ഞം. യജ്ഞത്തിന്റെ ഭാഗമായി 24ന് രാവിലെ 9.30 ന് മാതൃ സംഗമത്തിൽ വിശ്വാനന്ദ സരസ്വതിയും 25ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിൽ കാസർകോട് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദിശാ ചൈതന്യയും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എം.രാധാകൃഷ്ണൻ നായർ, കടവത്ത് ബാലകൃഷ്ണ പണിക്കർ, പി.രമേശൻ നായർ, കെ. ഉണ്ണികൃഷ്ണൻ , പി.വേണു ഗോപാലൻ, കെ.കേശവൻ നായർ. വി.കെ.രാമചന്ദ്രൻ ,ജയന്തി ജയരാജ് എന്നിവർ സംബന്ധിച്ചു.