ടോൾ സമരത്തിൽ ജാമ്യം കിട്ടിയവർക്ക് സ്വീകരണം

Saturday 17 January 2026 9:16 PM IST

കാസർകോട്: ആരിക്കാടി ടോൾ ബൂത്ത് സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമുണ്ടായ ആക്രമണ സംഭവങ്ങളിൽ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത സമരസമിതി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച ഫൈസൽ, നാസർ എന്നിവരെ കാസർകോട് സബ് ജയിലിന് പുറത്ത് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എ, കൺവീനർ സി എ.സുബൈർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മുതൽ കാസർകോട് ജില്ലാ ആസ്ഥാനത്ത് സമരം തുടരുമെന്നും എ.കെ.എം അഷ്‌റഫ് പറഞ്ഞു. ടോൾ പ്ലാസയിൽ ആളുകളുടെ സ്വാഭാവിക പ്രതിഷേധം മാത്രമാണുണ്ടായതെന്ന് കൺവീനർ സി എ.സുബൈർ പറഞ്ഞു.