ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം

Saturday 17 January 2026 9:18 PM IST

മട്ടന്നൂർ:നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മരുതായി ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു.മട്ടന്നൂർ ബസ്റ്റാൻഡ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്ത് നിന്നും വരുന്ന എല്ലാ ചെറുകിട വാഹനങ്ങളും 20 മുതൽ മൊയ്തു ഹാജി സ്മാരക മിനി ബൈപ്പാസ് റോഡിലൂടെ ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കണം.കണ്ണൂർ ഭാഗത്ത് നിന്നുംവരുന്ന എല്ലാ വാഹനങ്ങളും കണ്ണൂർ റോഡിൽ നിന്നും നേരിട്ട് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കണം.നഗരത്തിലെ മറ്റ് ഗതാഗതനിയന്ത്രണങ്ങൾ ജനുവരി അവസാനത്തോടെ നടപ്പിലാക്കും. നഗരസഭ ചെയർമാൻ എൻ. ഷാജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.വി.സുരേഷ്, പൊലീസ് ഇൻസ്‌പെക്ടർ പി.മുനീർ കൗൺസിലർമാർ ,സംഘടന പ്രതിനിധികൾ നഗരസഭ സെക്രട്ടറി പി.രാഗേഷ്, എൻജിനിയർ പി.പി.രജനി തുടങ്ങിയവർ പങ്കെടുത്തു.