എച്ച്.എ.എം സംസ്ഥാന സമ്മേളനം സമാപിച്ചു

Saturday 17 January 2026 9:20 PM IST

.കണ്ണൂർ: ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സമാപിച്ചു. സമാപനസമ്മേളനം ശൗര്യ ചക്ര പുരസ്‌ക്കാര ജേതാവ് സുബേദാർ പി.വി.മനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ സ്വാഗതം പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അദ്ധ്യാപകർക്ക് യാത്ര അയപ്പും നൽകി. വിനോദ് കുരുവമ്പലം, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.അഭിലാഷ്, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി കെ.ഷൈനി , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.അബ്ദുൾ അസീസ് ,ഹം സഭാ ബഹാർ സംസ്ഥാന കമ്മറ്റി ചെയർമാൻ പി.പി.ശ്രീകുമാർ ,സംസ്ഥാന കൺവിനർ കെ.എസ്.ബീന എന്നിവർ പ്രസംഗിച്ചു. ഹിന്ദി അദ്ധ്യാപകരുടെ ശക്തി പ്രകടനവും നടന്നു.