മൂന്നാം പതിപ്പ് പ്രകാശനം
Saturday 17 January 2026 9:24 PM IST
നീലേശ്വരം: കനൽ കാസർകോട് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സി.അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണ' പുസ്തകം മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.നീലേശ്വരം കോൺവെന്റ് ജംഗ്ഷനിലെ റോട്ടറി ഹാളിൽ നടന്ന പ്രകാശന പരിപാടി നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്തു. മുൻ എം പി പി. കരുണാകരൻ മുഖ്യാതിഥിയായി. പി.വി.ഷാജി കുമാർ പ്രകാശനം ചെയ്തു. പി. കരുണാകരൻ ഏറ്റുവാങ്ങി. കനൽ പ്രസിഡന്റ് ടി.വി ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ സ്വാഗതം പറഞ്ഞു. എം.കെ.ഗോപകുമാർ പുസ്തക പരിചയം നടത്തി. ഡോ.കെ.വി.സജീവൻ, സുജിത് കയ്യൂർ, കെ.പി. നാരായണൻ, റോട്ടറി പ്രസിഡന്റ് സി രാജീവൻ, ജയരാജ് തുരുത്തി, പാട്ടത്തിൽ രാമചന്ദ്രൻ, പി.വി.ചന്ദ്രൻ, മൃദുല ബായി മണ്ണൂർ, സി.അമ്പുരാജ് എന്നിവർ പ്രസംഗിച്ചു.