സ്‌കൗട്ട് റിഫ്രഷർ കോഴ്സ്
Saturday 17 January 2026 9:33 PM IST
ചേർത്തല:കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് ചേർത്തല വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഓഫീസിൽ സ്‌കൗട്ട് മാസ്റ്റേഴ്സിനായി നടത്തിയ റിഫ്രഷർ കോഴ്സ് ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.റോവർ ലീഡർ കമ്മീഷണർ കെ.എം.ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്‌കൗട്ട് കമ്മീഷണർ ഡി.ബാബു,എ.ഡി.ഒ.സി.മഹേശ്വരി എസ്.,ജില്ലാ സെക്രട്ടറി ആർ.ഹേമലത, ജില്ലാ ട്രഷറർ സാജു തോമസ് എന്നിവർ നേതൃത്വം നൽകി.